രഞ്ജിനി ഇതെല്ലാം കാണുന്നുണ്ടല്ലോ ലേ... ?
തെരുവുനായ മനുഷ്യ കുലത്തിന് ദോഷമാണെന്ന് എത്രപറഞ്ഞാലും ചെവിക്കൊള്ളില്ലാന്ന് വെച്ചാൽ എന്താ ചെയ്യാ... കഴിഞ്ഞ ദിവസം ഒരു പിഞ്ചു കുഞ്ഞിനെ തെരുനായ കടിച്ചു കീറിയെന്ന വാർത്ത വായിച്ചപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. വെറും മൂന്നുവയസ്സുകാരനെ പട്ടി കടിച്ചുകീറിയപ്പോ മൃഗസ്നേഹികളുടെ വായയൊന്നും അനങ്ങികണ്ടില്ല. സഹായത്തിന് സിനിമാ താരം മമ്മൂട്ടി മുൻകൈ എടുക്കുമെന്ന് കേട്ടപ്പോ അവിടെ മനുഷ്യസ്നേഹം കാണാൻ സാധിച്ചു.
പട്ടി കുരയ്ക്കുംപോലെ തന്നെ തെരുവു പട്ടികളെ നശിപ്പിക്കണം എന്ന് രായ്ക്ക് രാമായണം ജനങ്ങൾ ആവശ്യം പ്രകടിപ്പിക്കുന്നു. ദാ ഇന്നലെ കൂടെ തെരുവുനായ അങ്കണവാടിയിൽ കയറി നടത്തിയ പരാക്രമണത്തിൽ അഞ്ച് പിഞ്ചുകുഞ്ഞുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവിടെ മനസ്സിലാകാത്തത് എന്തുകൊണ്ടാണ് ഇനിയും ഈ തെരുവുനായ്ക്കളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകാത്തത് എന്നാണ്.
അവതാരിക രഞ്ജിനി ഹരിദാസ് മുന്പ് തെരുവുനായ വിഷയത്തിൽ മൃഗസ്നേഹം പ്രകടിപ്പിച്ചിരുന്നു. അല്ലെങ്കിലും ആവശ്യമില്ലാത്തിടത്ത് കയറി അഭിപ്രയം പറയുന്നിടത്ത് അവർ മുൻപന്തിയിൽ ഉണ്ടാകും.
പത്രങ്ങളിൽ വെണ്ടയ്ക്കാ അക്ഷരത്തിലുള്ള തലക്കെട്ടോടെ പിഞ്ചുകുഞ്ഞിനെ നായ കടിച്ചുകീറിയ പടമടക്കം വാർത്തവന്നിട്ടും ഈ മൃഗസ്നേഹികളൊന്നും ഇതുവരെ ഒന്നും ഉരിയാടിയിട്ടില്ല. മനുഷ്യസ്നേഹിയായ മമ്മൂട്ടിമാത്രം ചികിത്സാ സഹായവുമായി രംഗത്തെത്തി. പക്ഷെ ആ കുരുന്നിന്റെ ശസ്ത്രക്രിയാ ചിലവും മറ്റും സർക്കാർ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. സന്തോഷം...