പ്രതിക്ക് തക്ക ശിക്ഷ നൽകണം


ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി എന്നു പറയുന്ന അമീറുൽ ഇസ്ലാമിന് തക്കതായ ശിക്ഷ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകേണ്ടതാണ്. അന്യസംസ്ഥാനത്ത് നിന്നും വന്ന ഒരു വ്യക്തി നടത്തിയ ജിഷയുടെ ക്രൂരമായ ഈ കൊലപാതകം ഒരുപക്ഷേ കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കുറ്റകൃത്യമായിട്ടെ കാണാൻ കഴിയൂ. ജിഷയുടെ ഈ അനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കട്ടെ. അന്വേഷണങ്ങളും ചോദ്യം ചെയ്യലും അറസ്റ്റും കൊണ്ടു മാത്രം ഒതുങ്ങേണ്ടതല്ല പ്രതിയുടെ ശിക്ഷ. അർഹിക്കുന്ന ശിക്ഷ നൽകാൻ പ്രോസിക്യൂഷൻ തയ്യാറാവണം. കേരളത്തിൽ സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന പീഠനങ്ങൾക്കും കൊലപാതകങ്ങൾക്കും പരിഹാരം കണ്ടെത്താൻ സർക്കാർ മുന്നോട്ടു വരേണ്ടതാണ്. പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ ഭയക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് സ്ത്രീകൾക്കുള്ളത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ഈ സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രതികൾക്ക് മുഖം നോക്കാതെ തക്കതായ ശിക്ഷ നൽകാൻ കേരളം ഭരിക്കുന്ന ഭരണകർത്താക്കൾ തയ്യാറാകേണ്ടതാണ്.

 

 

സത്താ‍ർ കണ്ണപുരം

You might also like

  • Lulu Exchange
  • Straight Forward

Most Viewed