ലോക റെക്കോർഡുമായി മിഥാലി - ഇതൊന്നും ആർക്കും വലിയ വാർത്തയല്ലേ??

ഫിറോസ് വെളിയങ്കോട്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ മിഥാലി രാജിന് ലോക റെക്കോർഡ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിത താരമെന്ന റെക്കോർഡാണ് മിഥാലി സ്വന്തം പേരിൽ എഴുതിച്ചേർത്തത്. ഇതൊകെ വലിയ വർത്തയാകാതെ പോകുന്നതിൽ വളരെ സങ്കടം തോന്നുന്നു. മാധ്യമ പ്രവർത്തകർ റേറ്റിംഗ് കൂടുതൽ കിട്ടുന്ന വാർത്ത തേടി ഇന്നും അലയുന്നു. ചർച്ചകൾ പുരോഗമിക്കുന്നു. ഇന്റർവ്യൂ പൊടി പൊടിക്കുന്നു. വെറുപ്പുള്ളവർ ഈ അവസരത്തിൽ ചാൻസ് മുതലെടുക്കുന്നു. ക്ലൈമാക്സ് കിട്ടിയിട്ടും പിന്തുടരുന്നു. പക്ഷെ ഇതിനിടയിൽ വർത്തയാകാതെ പോയ എത്രയോ വാർത്തകൾ........
വനിതാ ക്രിക്കറ്റ് എന്നാൽ ആർക്കും ഒരു ഉത്സാഹം ഇല്ലാത്ത പോലെ. മിഥാലി രാജിന്റെ റെക്കോർഡ് എടുത്തു നോക്കിയാൽ അതിൽ പല പുരുഷ താരങ്ങളും പിന്നിലായിപ്പോകും. ഏകദിനത്തിൽ മിഥാലിയേക്കാൾ അർദ്ധ സെഞ്ചറി നേടിയിട്ടുള്ളത് അകെ 21 പുരുഷ താരങ്ങളാണ്. ഒരിക്കലും വനിതാ താരങ്ങളുടെ കഠിന അദ്ധ്വാനത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന് മിഥാലി പല തവണ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടുമില്ല. 2015ൽ വിസ്ഡൻ ഇന്ത്യൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ മിഥാലി ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോർഡും മിഥാലി രാജിന് സ്വന്തമാണ്. ഏകദിനത്തിൽ 6,000 റൺസ് നേടുന്ന ആദ്യ വനിതാ താരമായി മിഥാലി തന്റെ റെക്കോർഡ് പുസ്തകത്തിൽ എഴുതിച്ചേർത്തു, പക്ഷെ ഈ വാർത്തകൾ ഇത്തിരി നേരം മാത്രം. എല്ലാവർക്കും ആവശ്യം പീഡനങ്ങളുടെയും ഗുണ്ടകളുടെയും വാർത്തകൾ.
രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ, അതിർത്തി കാത്തു സംരക്ഷിക്കുന്ന സുരക്ഷ ഭടന്മാർ വീര്യമൃതു ആയാൽ പോലും ഒരു വലിയ വർത്തയാകാതെ പോകുന്നത് വളരെ കഷ്ടം തന്നെ. സിനിമാ ലോകം വിലസുന്ന നമ്മുടെ നാട്ടിൽ അവർ മാത്രമല്ല പല കഴിവുകളും ഉള്ള ഒരുപാട് പേർ ഉണ്ട്. അവരെ കാണുന്നുണ്ടോ ഈ മാധ്യമ വാർത്ത ടീവി ചാനലുകാർ. ഇന്ത്യ മഹാ രാജ്യത്ത് എല്ലാത്തിനും ഒരുപാട് പരിഗണന നൽകുന്നുണ്ട്. ആ പരിഗണന കിട്ടാതെ പോകാൻ കാരണം ഈ മാധ്യമക്കാർ തന്നെയാണ്. എന്നാൽ നാം അറിയാതെ പോകുന്ന പല വന്പൻ കേസുകളും പുറത്തേക്ക് കൊണ്ട് വരുന്നതിൽ മാധ്യമത്തിന് വലിയ പങ്ക് ഉണ്ട് എന്നതും ഒരു സത്യാവസ്ഥയായ കാര്യം തന്നെയാണ്. എന്താണ് പ്രശ്നം എന്നു വെച്ചാൽ ഒരിക്കൽ കിട്ടിയ വാർത്ത നീട്ടി നീട്ടി ജനങ്ങളെ മടുപ്പിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകുന്നു. പല ചാനലുകാർ വാർത്തകൾ വളച്ചൊടിക്കുന്നു. ചർച്ചകൾക് മാത്രമായി സ്ഥിരം അഭിനേതാക്കളും ഈ ഒരു അവസ്ഥ മാറ്റിയേ മതിയാകൂ. അർഹിക്കുന്നവർക്ക് പരിഗണന കൊടുക്കണം. ഇന്ത്യൻ ജനത അറിയണം നമ്മുടെ എല്ലാം താരങ്ങളെയും. ഇത്രയും നല്ല ഒരു വാർത്ത, ഇന്ത്യക്ക് അഭിമാനിക്കാവുന്ന വലിയ നേട്ടം നേടിയിട്ടും ചർച്ചയാകാതെ പോകുന്നതിൽ നിരാശയുണ്ട്. തീർത്തും മാറേണ്ട ഈ വ്യവസ്ഥി മാറും എന്ന പ്രതീക്ഷയോടെ മിഥാലി രാജിന് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടും, ഈ മാധ്യമ ടീവി ചാനലുകാർ ഇവരെ കാണും എന്ന പ്രതീക്ഷയോടെ ഈ വാരാന്ത്യ വീക്ഷണം തൽക്കാലത്തേക് വിട വാങ്ങുന്നു..