കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ വ്യാപക മഴ

കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ പരക്കെ മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം ആലിപ്പഴ വർഷത്തോടെയാണ് ഷാർജയിൽ മഴ പെയ്തത്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ആലിപ്പഴം പൊഴിയുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. റവയ്ദ, ഫയ, ബഹായിസ് മേഖലകളിലും മഴ പെയ്തു.
ദുബായ് അതിർത്തിയോടു ചേർന്നു ഷാർജയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അൽ ഐനിലും മഴ പെയ്തു. കാലാവസ്ഥ അസ്ഥിരമായതോടെ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. റോഡുകളിലെ അപകട മുന്നറിയിപ്പുകൾ അനുസരിക്കണം. പൊടിക്കാറ്റിൽ കാഴ്ച മറഞ്ഞാൽ ഹെഡ്‌ലൈറ്റുകൾ പ്രകാശിപ്പിക്കണം. മഴ സംബന്ധിച്ചു അഭ്യൂഹങ്ങൾ പരത്തരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ മാത്രം പാലിച്ചാൽ മതിയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
dfgd