5 ദിവസത്തെ സന്ദർശനം ; ഓം ബിർളയും സംഘവും യു എ ഇയിലെത്തി


അഞ്ചുദിവസത്തെ സന്ദർശനത്തിനായി ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റ് സംഘം യു എ ഇയിലെത്തി. സ്പീക്കർക്കും സംഘത്തിനും അബൂദബി വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ലോക്‌സഭാ സ്പീക്കർ നാളെ യു.എ.ഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിലിനെ അഭിസംബോധന ചെയ്യും. യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ഐഷ മുഹമ്മദ് സഈദ് അൽ മുല്ലയും സംഘവുമാണ് വിമാനത്താവളത്തിൽ ലോക്‌സഭാ സ്പീക്കറെയും പ്രതിനിധി സംഘത്തെയും വരേവറ്റത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ഒപ്പമുണ്ടായിരുന്നു. പാർലമെന്റംഗങ്ങളായ സുശീൽ കുമാർ മോദി, ഡോ. ഫൗസിയ തഹ് സീൻ അഹമ്മദ് ഖാൻ, ഡോ. എം കെ വിഷ്ണുപ്രസാദ്, പി രവീന്ദ്രനാഥ്, ശങ്കർ ലാൽവാനി, ഡോ. രാധാകൃഷ്ണ വിഖേപട്ടീൽ, ലോക്സഭാ സെക്രട്ടറി ജനറൽ ഉദ്പാൽ കുമാർ സിങ്, ജോയിന്റ് സെക്രട്ടറി ഡോ. അജയ് കുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അനുദിനം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ് സന്ദർശനമെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed