ഇശല്‍ മെഹ്ഫിലിനു പരിസമാപ്തി

അബുദാബി: അലിഫ് മീഡിയ അബുദാബിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറി. തനത് മാപ്പിളപാട്ട്, ഗസല്‍, ഖവാലി തുടങ്ങിയവ ഉള്‍പെടുത്തി നിറഞ്ഞ സദസ്സിനു മുന്നില്‍ പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ശരീഫ് രണ്ടര മണിക്കൂര്‍ സംഗീത വിസ്മയം തീര്‍ത്തു.
അലിഫ് മീഡിയയുടെ പ്രഥമ അവാര്‍ഡ് കണ്ണൂര്‍ ശരീഫ്, സമീര്‍ കല്ലറ, അഷ്‌റഫ് പട്ടാമ്പി, ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ വേദിയില്‍ വെച്ച് ഏറ്റുവാങ്ങി. മൊയ്തീന്‍ കോയ, അബ്ദുല്‍ സലാം, വി.ടി.വി ദാമോദരന്‍, ഷുക്കൂറലി കല്ലിങ്ങല്‍, ഉമര്‍ അലി, റിയാസ് അബ്ദുല്ല, അഡ്വ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.