പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേരളത്തോട് ഗൾഫ് അംബാസഡർമാർ


 പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യുഎഇയിലെയും കുവൈറ്റിലെയും അംബാസഡർമാർ കേരള സർക്കാരിനെ അറിയിച്ചു. പ്രവാസികൾ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി നോർക്ക അയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. സ്കൂൾ ഫീസിന്‍റെ കാര്യത്തിൽ കേരള സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ സ്കൂൾ മാനേജ്മെന്‍റുകളുമായി യുഎഇ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡർ അറിയിച്ചു. 

കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ എംബസി പുതുക്കി നൽകുന്നുണ്ട്. മേയ് 31 വരെയോ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെയോ വീസ കാലാവധി പിഴയൊന്നുമില്ലാതെ നീട്ടിക്കൊടുക്കുമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു. കുവൈറ്റിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കുവൈറ്റ് അംബാസഡർ അറിയിച്ചു.

You might also like

Most Viewed