യുഎഇയിലും ഒമാനിലും നാളെ മഴയ്ക്ക് സാധ്യത


ദുബായ്: യുഎഇയുടെ വിവിധ മേഖലകളിൽ നാളെ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ. അബുദാബി, റുവൈസ്, ഗൻതൂത്, ഫുജൈറ എന്നിവിടങ്ങളിൽ ഉച്ചയോടെ മഴ പെയ്യുമെന്നാണ് സൂചന. രാവിലെ മുതൽ മൂടിക്കെട്ടിയ കാലാവസ്ഥ ആയിരിക്കും. അതേസമയം, ഇന്നലെ രാവിലെ മുതൽ പരക്കെ പൊടിക്കാറ്റ് വീശി.പലയിടങ്ങളിലും ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. കടൽ പ്രക്ഷുബ്ധമാണ്. പുലർച്ചെ നല്ല തണുപ്പുണ്ട്. ഒമാനിൽ ഇന്നു മുതൽ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദം അറിയിച്ചു. മുസണ്ടം ഗവർണറേറ്റിൽ മഴ ശക്തമായേക്കാം. കടൽ പ്രക്ഷുബ്ധമായതിനാൽ 2.5 മീറ്റർ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ട്. വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് ഉണ്ടാകാമെന്നും മുന്നറിയിപ്പു നൽകി. 

You might also like

Most Viewed