ഷാർജ ഭരണാധികാരിയെ സന്ദർശിച്ചു
ഷാർജ: ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത ഷാർജ ഭരണാധികാരിയെ സന്ദർശിച്ച് ബാവായുടെ അനുശോചനം അറിയിച്ചു. ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചത്. ദുബായ് സെയ്‌ന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

