സുരക്ഷാ നിര്‍ദേശവുമായി അബുദാബി പോലീസ്


അബുദാബി: ചൂടുകാലത്ത് വാഹനങ്ങള്‍ക്കുണ്ടാവുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള സുരക്ഷാ നിര്‍ദേശവുമായി അബുദാബി പോലീസ് രംഗത്തിറങ്ങി. വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷയ്ക്കാണ് ചൂടകാലത്ത് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് അബുദാബി പോലീസ് ഗതാഗതവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം ബിന്‍ ബാറഖ് പറഞ്ഞു.

മോശം ടയറുകള്‍ ചൂടുകാലത്ത് റോഡില്‍ ഉരഞ്ഞ് പൊട്ടാനും വലിയ അപകടങ്ങളുണ്ടാവാനും കാരണമാവും. അതിവേഗവും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തതുമാണ് യു.എ.ഇ-യിലെ അപകടകാരണങ്ങളില്‍ പ്രധാനമായത്. ഈ സാഹചര്യത്തില്‍ മോശം ടയറുകള്‍ കൂടിയാണെങ്കില്‍ അപകടത്തിന്‍റെ വ്യാപ്തി ഏറെ വലുതാകും.

ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാളുകളിലും പ്രധാന കേന്ദ്രങ്ങളിലുമെല്ലാം പോലീസ് ശില്പശാലകളും വീഡിയോ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ പട്രോളിങ് സജീവമാക്കുകയും വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളുടെ ടയറുകള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അപകടമില്ലാത്ത വേനല്‍ക്കാലം എന്ന ആശയത്തില്‍ അബുദാബി പോലീസ്, സെക്യൂരിറ്റി മീഡിയ, ലഹരിവിരുദ്ധ സേന, പോലീസ് വ്യോമ വിഭാഗം, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed