ഫഹദ് ഫാസിൽ പാർവതി ചിത്രം മാലിക്


കൊച്ചി: ടേക്ക് ഓഫ് എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിനു ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഫഹദ് ഫാസിലും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് മാലിക് എന്ന് പേരിട്ടു. പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ടേക്ക് ഓഫിലും ബാംഗ്ളൂർ ഡേയ്സിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും നായികാനായകന്മാരായി വരുന്നത് ഇതാദ്യമായാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമനും.

അണിയറ പ്രവർത്തകരെയും താരങ്ങളത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. നിലവിൽ അൻവർ റഷീദിന്റെ ട്രാൻസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഫഹദ്. നസ്രിയ, വേദിക, അൽഫോൺസ് പുത്രൻ, വിനായകൻ, സൗബിൻ ഷാഹിർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനത്തിൽ അഭിനയിക്കുകയാണ് പാർവതി. റോഷൻ മാത്യു നായകനാകുന്ന ചിത്രത്തിൽ ഒരു ഗവേഷണ വിദ്യാർത്ഥിനിയായാണ് താരം എത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed