ദുബൈ മുൻസിപ്പാലിറ്റി പത്താമത് കാർരഹിതദിനം ആചരിച്ചു


 

ദുബൈ മുനിസിപ്പാലിറ്റി പത്താമത് കാർരഹിതദിനം ആചരിച്ചു. കാലാവസ്ഥാ വ്യതിയാന∠പരിസ്ഥിതി മന്ത്രി ഡോ.താനി അഹമദ് അൽ സയൂദി, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി, എന്നീവരടക്കമുള്ള ഉദ്യോഗസ്ഥർ എത്തിസാലാത്ത് േസ്റ്റഷനിൽ നിന്ന് യൂണിയൻ േസ്റ്റഷനിലേയ്ക്ക് മെട്രോയിൽ യാത്ര ചെയ്തു. യൂണിയൻ മെട്രോ പാർക്കിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. കാർ രഹിതദിനമായി ആചരിക്കാനും കൂടുതൽ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കാനും മുനിസിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളെ മന്ത്രി ഡോ.താനി അഹമദ് അൽ സയൂദി അഭിനന്ദിച്ചു.

എല്ലാ എമിറേറ്റുകളിൽ നിന്നും ഒട്ടേറെ പേർ ഇവിടേയ്ക്ക് പൊതു വാഹനങ്ങളിൽ എത്തി. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം അൽഎെൻ, അജ്മാൻ, റാസൽഖൈമ മുനിസിപാലിറ്റികളും യുഎഇ കാർരഹിത ദിനത്തിൽ പങ്കെടുത്തിരുന്നു.

20000 കാറുകളെങ്കിലും നിരത്തിൽ ഇറങ്ങാതിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി അറിയിച്ചു. 

You might also like

Most Viewed