ദുബൈ വിമാനത്താവളം ഒന്നാംസ്ഥാനം നിലനിർത്തി

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. കഴിഞ്ഞ വർഷം 8.9 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തിരിക്കുന്നത്.
84 ലക്ഷം യാത്രക്കാരാണ് ഓഗസ്റ്റിൽ ദുബൈ വഴി കടന്നുപോയത്. ദുബൈ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ യാത്രചെയ്ത മാസമായിരുന്നു ഓഗസ്റ്റ് 2018. യാത്രക്കാരുടെ എണ്ണത്തിൽ മത്രമല്ല നടപടികളുടെ സമയം, കാത്തിരിപ്പു സമയം എന്നിവ കുറച്ചും പുതിയ സാങ്കേതികതകൾ നടപ്പാക്കിയുമാണ് ദുബൈ വിമാനത്താവളം കുതിപ്പ് തുടരുന്നത്