ഷാർജ വിമാനത്താവളത്തിൽ നിന്ന് 30 കിലോ മയക്കുമരുന്ന് പിടിച്ചു

ഷാർജ : ഷാർജ അന്തരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 കിലോയുടെ മയക്കുമരുന്ന് പിടികൂടി. ഷാർജ കസ്റ്റംസ് വിഭാഗമാണ് 30 കിലോയോളം വരുന്ന ഹാഷിഷും, പത്ത് ഗ്രാം മരിജുവാനയും പിടികൂടിയത്. ഭക്ഷണസാധനങ്ങളോടൊപ്പം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. മൂന്ന് ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വദേശത്ത് നിന്ന് യു.എ.ഇ.യിലേക്ക് ഷാർജ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. കണ്ടാൽ സംശയം തോന്നാത്ത രീതിയിലുള്ള വ്യക്തികളെ തിരഞ്ഞെടുത്ത് ഇതിനായി നിയോഗിച്ചത്. ഇവരുടെ സംഘത്തലവനാണെന്ന് ഷാർജ പോലീസിന്റെ ലഹരിവിരുദ്ധവിഭാഗം തലവൻ പറഞ്ഞു.