അറ്റ‌്‌ലസ് ജ്വല്ലറി ഉടമ എം.എ.രാമചന്ദ്രൻ ജയിൽ മോചിതനായി


ദുബായ് : അറ്റ‌്‌ലസ് ജ്വല്ലറി ഉടമ എം.എ.രാമചന്ദ്രൻ ജയിൽ മോചിതനായി. 1000 കോടി രൂപയുടെ വായ്പക്കുടിശ്ശിക വരുത്തിയതിനായിരുന്നു അദ്ദേഹം ജയിലിലായിരുന്നത്. 22 ബാങ്കുകളുടെ കേസ് ഒത്തുതീർന്നതായാണു റിപ്പോർട്ടുകൾ. 2015 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. തുടർന്നു ദുബായിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മൂന്നു വർഷത്തേക്കാണു ജയിൽ ശിക്ഷ വിധിച്ചിരുന്നത്. പ്രമുഖ വ്യവസായിയായ രാമചന്ദ്രന്റെ മോചനത്തിനു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ശ്രമം ഊർജിതമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed