ദുബൈ മെട്രൊയുടെ സമയം നവംബർ ­ഒന്ന് മു­തൽ‍ മാ­റു­ന്നു­


ദുബൈ : ദുബൈ മെട്രോയുടെ സമയക്രമം നവംബർ ഒന്നു മുതൽ മാറുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുംവിധമാണ് സമയമാറ്റമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർ‍ട്ട് അതോറിറ്റി(ആർ.ടി.എ.) അധികൃതർ അറിയിച്ചു. ഇതനുസരിച്ചു നിലവിൽ‍ പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന റെഡ് ലൈനിലെ സർവ്‍വീസുകൾ‍ അഞ്ചു മണിക്കാരംഭിക്കും. ഗ്രീൻ ലൈൻ സർവ്‍വീസുകൾ‍ പുലർച്ചെ 5.50ന് പകരം 5.30ന് തുടങ്ങും. കൂടാതെ ദുബൈ ട്രാം സർവ്‍വീസുകൾ‍ രാവിലെ ആറരയ്ക്ക് പകരം ആറു മണിക്ക് തുടങ്ങും. പുതുക്കിയ സമയക്രമം ഒന്ന് മുതൽ‍ പ്രാബല്ല്യത്തിൽ‍ വരും. 

പുതിയ സമയക്രമം അനുസരിച്ചു വാരാന്ത്യദിനങ്ങളിലും സർവ്‍വീസുകളുടെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. റെഡ്, ഗ്രീൻ ലൈനുകൾ‍ ശനിയാഴ്ച മുതൽ‍ ബുധനാഴ്ച വരെയുള്ള  ദിവസങ്ങളിൽ‍ അർധരാത്രി 12 മണി വരെ സർവ്‍വീസ് നടത്തും. ഈ ദിവസങ്ങളിൽ‍ ട്രാം സർവ്‍വീസ് പുലർച്ചെ ഒരു മണിക്കാണ് അവസാനിക്കുക. വ്യാഴാഴ്ചകളിൽ‍ റെഡ്, ഗ്രീൻ ലൈനുകളും ട്രാം സർവ്‍വീസും പുലർ‍ച്ചെഒരു മണി വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ‍ റെഡ് ഗ്രീൻ ലൈനുകൾ‍ രാവിലെ പത്തു മണി മുതൽ‍ പിറ്റേന്ന് പുലർച്ചെ ഒരു മണി വരേയും ട്രാം രാവിലെ ഒന്‍പതു മുതൽ‍ പുലർച്ചെ ഒരു മണി വരെയും സർവ്‍വീസുകൾ‍ നടത്തും. 

നവംബർ ഒന്ന് മുതൽ‍ എക്‌സ്പ്രസ് മെട്രോ സർവ്വീസുകൾ‍ ആറു േസ്റ്റഷനുകളിലേക്കു കൂടി വ്യാപിപ്പിച്ചതായി ആർ‍.ടി.എ റെയിൽ‍ ഏജൻസി ഓപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് യൂസഫ് അൽ‍ മുദറബ് പറഞ്ഞു. റാഷിദിയ്യ, റിഗ്ഗ, എമിറേറ്റ്‌സ് ടവേഴ്‌സ്, ഫസ്റ്റ് ഗൾ‍ഫ് ബാങ്ക്, ജുമൈറ ലേയ്ക്‌സ് ടവേഴ്‌സ്, യു.എ.ഇ. മണി എക്‌സ്‌ചേഞ്ച് എന്നീ േസ്റ്റഷനുകളിൽ‍ നിന്ന് കൂടി എക്‌സ്പ്രസ് മെട്രോ സേവനം ലഭിക്കും. 

റെഡ് ലൈനിൽ‍ ഏറ്റവുമധികം യാത്രികർ എത്തുന്ന േസ്റ്റഷനുകളാണിത്. തിരക്ക് കുറയ്ക്കാൻ എക്‌സ്പ്രസ് മെട്രോ സർവ്‍വീസ് സഹായമാകുമെന്നും അൽ‍ മുദറബ് പറഞ്ഞു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും സേവനങ്ങൾ‍ നവീകരിക്കുന്നതിന്റെയും ഭാഗമായാണ് മെട്രോ −ട്രാം സമയം മാറ്റുന്നതെന്നും അധികൃതർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed