പ്രവാസി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

അൽഐനിൽ ഏഷ്യക്കാരനായ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. ജോലിചെയ്‌തുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയും ശക്തമായ ഇടിമിന്നലിൽ തകർന്നുവീണു. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയും റെസ്‌ക്യൂടീമുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പിന്നീട് അൽഐൻ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനം ഗൗരവമായി നിരീക്ഷിക്കുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും വേണമെന്ന് അഗ്നിശമന സേന മേധാവി മുഹമ്മദ് അബ്‌ദുൽ ജലീൽ അൽ അൻസാരി പറഞ്ഞു.