ദുബൈ ആർ.ടി.എ പുതിയ ബസ്സിന്റെ പരീക്ഷണ ഓട്ടം നടത്തി

ദുബൈയിൽ പുതിയ ബസ്സുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചതായി ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ അറിയിച്ചു. ഇന്ധന ചിലവ് വളരെ കുറഞ്ഞ, യൂറോപ്യൻ എമിഷൻസ് സ്റ്റാൻഡേർഡ്സ് (യൂറോ ആറ്) നിബന്ധനകൾ പാലിക്കുന്ന ബസ്സുകളുടെ പരീക്ഷണ ഓട്ടമാണ് നടത്തിയത്.
പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന നടപടികളാണ്ആർ.ടി.എ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 45 പേർക്ക് ഈ ബസ്സിൽ ഇരുന്ന് യാത്ര ചെയ്യാം.