ഗുണനിലവാരമുള്ള വെള്ളം ലഭ്യമാക്കാൻ സാഹചര്യമൊരുക്കണം: ഉമ്മൻ ചാണ്ടി

കൊല്ലം: പരിഗണന കിട്ടേണ്ട പൊതുമേഖലാ സ്ഥാനപങ്ങൾക്ക് അതു ലഭിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് കേരളാ വാട്ടർ അഥോറിറ്റിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേരള വാട്ടർ അഥോറിറ്റി സ്‌റ്റാഫ് അസോസിയേഷൻ 16−ാം ദ്വിദിന സംസ്ഥാന സമ്മേളനം കൊല്ലം സി. കേശവൻ സ്‌മാരക ടൗൺ ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണനിലവാരമുള്ള വെള്ളം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജനം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് സർക്കാരിനെ എന്നാൽ പ്രതീക്ഷയ്‌ക്കൊത്തുയരാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് തന്പാനൂർ രവിഅദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, സെക്രട്ടറി ഷാനവാസ്‌ഖാൻ, എൻ.ജി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് എൻ. രവികുമാർ, കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.എസ്. സലീം, ആർ. ശശിധരണൻ, ടി. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സെമിനാർ മന്ത്രി മാത്യൂ ടി. തോമസും സമാപനസമ്മേളനവും യാത്രയയപ്പും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനം ഇന്ന് സമാപിക്കും.