ഗർഭനിരോധന ഗുളികകൾ വില്പന നടത്തിയവർ പിടിയിൽ


ദുബായ് : റാസ് അൽ ഖൈമയിൽ ഗർഭനിരോധന ഗുളികകൾ വില്പന നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. സാമൂഹ്യമാധ്യമങ്ങൾ ഉപാധികളാക്കിയായിരുന്നു ഇവർ വില്പന നടത്തിയിരുന്നത്. മരണത്തിന്റെ രക്ഷന്മാരെ തങ്ങൾ അറസ്റ്റ് ചെയ്തുവെന്നാണ് റാസ് അൽ ഖൈമ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ബ്രിഗേഡിയർ അബ്ദുള്ള അൽ മുൻകിസ് പറഞ്ഞത്. ഇവർ കുറ്റകൃത്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇങ്ങനെ പറയുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. ഇവരിൽ നിന്നും നിരവധി ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ പലതും ഗർഭനിരോധനം മാത്രമല്ല, സ്ത്രീകളുടെ ജീവന് പോലും ഭീഷണിയാകുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികൾക്കെതിരായ നിയമനടപടികൾ നടന്നു വരികയാണ്.

You might also like

  • Straight Forward

Most Viewed