യു.പിയിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലഖ്‌നൗ : ഉത്തര്‍പ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഫറൂഖാബാദ്, ഹാര്‍ദോയി, കനൗജ്, മെയിന്‍പുരി, ഇറ്റാവ, ഔറയ്യ, കാണ്‍പൂര്‍ ദേഹട്ട്, കാണ്‍പൂര്‍ ഉന്നാവോ, ലഖ്‌നൗ, ബരാബാന്‍കി, സീതാപൂര്‍ ജില്ലകളിലെ 69 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ്.
റായ്ബറേലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന രണ്ട് റാലികളില്‍ പ്രിയങ്കഗാന്ധിയും പങ്കെടുക്കും. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയുടെ മുഖ്യപ്രചാരകനായെത്തുന്നത്.
ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് ബാക്കി ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് 11 ന് നടക്കും.