ഷാര്‍ജയില്‍ വ്യാജ ബോംബ് ഭീഷണി: ആളുകളെ ഒഴിപ്പിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. അല്‍ ഖാസിമി പ്രദേശത്തുള്ള കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എമിഗ്രേഷന്‍ റോഡ് എന്നറിയപ്പെടുന്ന അബ്ദുല്‍ അസീസ് റോഡിലെ മഷ്്‌രിഖ് ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചിട്ടുന്ന സന്ദേശം ലഭിക്കുന്നത്. സന്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കെട്ടിടം പോലീസും സ്‌ഫോടക വിദഗ്ദ്ധരും, സിവില്‍ ഡിഫന്‍സും, അഗ്നിശമന വിഭാഗക്കാരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും കെട്ടിടം വളഞ്ഞ് ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു. ആ പ്രദേശത്തേക്കുള്ള ഗതാഗതവും വഴി തിരിച്ച് വിടുകയായിരുന്നു.