ഫോർത്ത് അമ്പയറിൻ്റെ വാദം പൊളിയുന്നു; വിഡിയോ തെളിവ് പങ്കുവച്ച് മാത്യൂസ്

അനുവദിച്ച സമയത്തിനു മുൻപ് പന്ത് നേരിടാൻ താൻ തയ്യാറായിരുന്നു എന്ന് ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടൈംഡ് ഔട്ടായതിൻ്റെ പശ്ചാത്തലത്തിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മാത്യൂസിൻ്റെ പ്രതികരണം.
വിക്കറ്റ് വീണതിനു ശേഷം താൻ ക്രീസിലെത്തി പന്ത് നേരിടാൻ തയ്യാറായത് അനുവദിച്ച സമയത്തിനു മുൻപായിരുന്നു എന്ന് വിഡിയോ തെളിവടക്കം പങ്കുവച്ച് മാത്യൂസ് കുറിച്ചു. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് പൊട്ടുന്നതിനു മുൻപ് തന്നെ മാത്യൂസ് വൈകിയിരുന്നു എന്ന ഫോർത്ത് അമ്പയറിൻ്റെ വാദം പൊളിക്കുന്നതാണ് വിഡിയോ തെളിവ്.
ADSDSADSADSADS