ഏഷ്യൻ സ്കൂൾ സ്ഥാപകദിനം സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഏഷ്യൻ സ്കൂൾ സ്ഥാപകദിനം ആഘോഷിച്ചു. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായ ചടങ്ങിൽ ഷെർലി യത്തീം വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഡയറക്ടർ ലവി ജോസഫ്, പ്രിൻസിപ്പൽ മോളി മാമൻ, എന്നിവർ ഏഷ്യൻ സ്കൂൾ നടത്തിവരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ഇന്റർ സ്കൂൾ ലിറ്റററി മത്സരത്തിൽ വിജയിച്ചവർക്കുളള സമ്മാനദാനവും നടന്നു.
ന്യൂ മില്ലെനിയം സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ എന്നിവർക്ക് ഏഷ്യൻ സ്കൂൾ സ്ഥാപകനായ ജോസഫ് തോമസ് മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി നൽകി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ടാലന്റ് ഫെസ്റ്റ് മത്സരത്തിൽ കലാശിരോമണി, കലാപ്രവീൺ സ്ഥാനങ്ങൾ നേടിയവർക്കുള്ള പുരസ്കാരവും പരിപാടിയിൽ കൈമാറി
sdfdsf