അറബ് ഗെയിംസിന് ഈ മാസം അഞ്ചിന് അൾജീരിയയിൽ തുടക്കമാകും

അറബ് രാജ്യങ്ങളുടെ കായികമേളയായ അറബ് ഗെയിംസിന് ഈ മാസം അഞ്ചിന് അൾജീരിയയിൽ തിരിതെളിയും. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അറബ് ഗെയിംസ് നടക്കുന്നത്. നാലുവർഷത്തെ ഇടവേളകളിലായി നടന്നിരുന്ന അറബ് ഗെയിംസ്, 2011ന് ശേഷം മേഖലയിലുണ്ടായ ആഭ്യന്തര-രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് അനിശ്ചിതമായി മുടങ്ങുകയായിരുന്നു. ജൂലായ് 5 മുതൽ 15 വരെയാണ് മത്സരങ്ങൾ നടക്കുക. ഖത്തറിനെ പ്രതിനിധീകരിച്ച് 104 അംഗ സംഘമാണുള്ളത്.17 ഇനങ്ങളിൽ മത്സരിക്കും.
2011ൽ ഖത്തറായിരുന്നു ഗെയിംസിന്റെ വേദി. 6000ത്തോളം അത്‍ലറ്റുകൾ മത്സരിച്ച കായിക മേളയിൽ അന്ന് ഈജിപ്ത് 90 സ്വർണം ഉൾപ്പെടെ 231 മെഡലുകളുമായി ജേതാക്കളായി. 27 സ്വർണവും 40 വെള്ളിയും 39 വെങ്കലവുംമായി 106 മെഡലുകൾ നേടിയ ഖത്തർ നാലാമതായിരുന്നു. ഇത്തവണ അറബ് ലോകത്തെ 20 രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. അൽജീരിയയിലെ നാൽ നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
dfc