കൈതോലപ്പായയില്‍ പണം കടത്തിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക്: ജി.ശക്തിധരന്‍

കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണം ആവര്‍ത്തിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കോടികള്‍ കീശയിലാക്കിയത് ഇരട്ടചങ്കനായ നേതാവ് ഒറ്റയ്ക്കാണെന്ന് ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വാങ്ങിയ പണത്തിന് പാര്‍ട്ടിയില്‍ കണക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരികൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയതെന്നും പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുകയാണെന്ന എം.വി.ഗോവിന്ദന്‍റെ ആരോപണത്തിലും ശക്തിധരന്‍ പ്രതികരിച്ചു. ""എന്‍റെ രക്തത്തിന്‍റെ രാഷ്ട്രീയ ഡിഎന്‍എ ആര്‍ക്കും മനസിലാകുന്നില്ല?'' എന്നായിരുന്നു മറുപടി.
സിപിഎമ്മിലെ ഉന്നതന്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് കലൂരിലെ ദേശാഭിമാനി ഓഫീസില്‍നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ കടത്തിയെന്നായിരുന്നു ശക്തിധരന്‍ നേരത്തെ വെളിപ്പെടുത്തിയത്. തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവാണിതെന്നും ശക്തിധരന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തിധരന്‍റെ ആരോപണം ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
dsadsadsds