തുർക്കിയിലെ ഭൂകമ്പത്തിൽ കുടുങ്ങി മുൻ ചെൽസി-ന്യൂകാസ്റ്റിൽ താരം; പ്രാർത്ഥനകളുമായി ഫുട്ബോൾ ലോകം

തുർക്കിയെയും സിരിയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സു കുടുങ്ങിയാതായി റിപ്പോർട്ടുകൾ. നിലവിൽ തുർക്കി ക്ലബ് ഹതായസ്പോറിന്റെ താരമാണ്. ഖാന താരമായ ക്രിസ്റ്റ്യൻ അറ്റ്സു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തുറന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ടർക്കിഷ് ക്ലബായ ഹതായസ്പോറിലെത്തുന്നത്. താരത്തെ കൂടാതെ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ ടാനർ സാവുട്ടും ഭൂകമ്പത്തിൽ കുടുങ്ങിയിട്ടുണ്ട്. അറ്റ്സുവിനെ കണ്ടെത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുണ്ടെങ്കിലും സ്ഥിരീകരണമില്ല.
അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കാൻ സാധിക്കുന്ന താരം 2013 ലാണ് ചെൽസിയുടെ ഭാഗമാകുന്നത്. എന്നാൽ ക്ലബിന് വേണ്ടി ലീഗ് മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. അഞ്ച് വർഷം ചെൽസിയുടെ ഭാഗമായിരുന്ന താരം തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോയത് ലോൺ ഡീലുകളിലൂടെയായിരുന്നു. ലോൺ കാലയളവിൽ ഇറ്റാലിയൻ ക്ലബ് വിറ്റെസിയിലും ഇംഗ്ലീഷ് ക്ലബ് എവർട്ടണിലും ബോൺമത്തിലും സ്പാനിഷ് ക്ലബ് മലഗിയിലും കളിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മരണം ഇതുവരെ 4500 കടന്നിട്ടുണ്ട്. നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു.
a