സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; നഷ്ടപരിഹാരം തേടാമെന്ന് ഡൽഹി ഹൈക്കോടതി


അഭയ കൊലക്കേസിൽ പ്രതിയായ സിസ്റ്റർ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ സൗകാര്യതയും അന്തസും ലംഘിക്കുന്നതാണെന്നും ഡൽഹി ഹൈകോടതി. 2009ൽ നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. ഇരയാണോ  പ്രതിയാണോ എന്നത് പരിശോധനക്ക് ന്യകയീകരണമല്ലെന്ന് പറഞ്ഞ കോടതി, കേസിന്റെ നടപടികൾ പൂർത്തിയായാൽ സെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരം  തേടാമെന്നും കോടതി വ്യക്തമാക്കി.   കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സിസ്റ്റർ സെഫി പ്രതിയായത്. 

ഫാ. കോട്ടൂരിനും സിസ്റ്റർസെഫിയും തമ്മിലുള്ള ബന്ധം മറച്ചുവെക്കാൻ അഭയയെ കൊന്നുവെന്നായിരുന്നു കേസ്. കേസിൽ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്. പ്രതികളെ ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ഹൈകോടതി മരവിപ്പിച്ചതോടെ ഇരുവരും ജയിൽ മോചിതരാവുകയായിരുന്നു.

article-image

dfhgdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed