ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ഹോക്കി ഫെഡറേഷന്‍


തിരുവനന്തപുരം: ടോക്കിയോ ഒളിന്പിക്സിൽ ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ശക്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രവിജയം നേടിയപ്പോൾ കേരളത്തിന് ഇരട്ടി മധുരം. ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി ആയിരിക്കുകയാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര്‍ ശ്രീജേഷ്. ശ്രീജേഷിന്റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയാം.

41 വര്‍ഷത്തിന് ശേഷമുള്ള ചരിത്ര നേട്ടത്തില്‍ ടീമിനെയും ശ്രീജേഷിനെയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ഇന്ത്യക്കാര്‍. ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീജേഷിന് 5 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് 5 ലക്ഷം രൂപയും നല്‍കുമെന്ന് കേരള ഹോക്കി ഫെഡഷറേഷന്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed