കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍


ബ്രസീലിയ: ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ അര്‍ജന്‍റീന-ബ്രസീല്‍ വൈരത്തിന് എരിതീ കൂട്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. കോപ്പ അമേരിക്കയില്‍ ഇക്കുറി അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്(3-2). ഗോളി എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്. നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് കഴിഞ്ഞ ദിവസം യോഗ്യത നേടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed