പ്രശസ്തി നേടാൻ മുൻ ആരോഗ്യമന്ത്രി കോവിഡ് മരണങ്ങൾ മറച്ചുവച്ചുവെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധകാരണമുള്ള മരണനിരക്ക് ആരോഗ്യവകുപ്പ് കുറച്ചുകാണിക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ്.
പ്രശസ്തി നേടാൻ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കോവിഡ് മരണങ്ങൾ മറച്ചുവച്ചിരുന്നു. ഇതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം. അധാർമികമായ നടപടി തിരുത്തിയില്ലെങ്കിൽ നിയമവഴി തേടുമെന്നും സിദ്ദിഖ് പറഞ്ഞു.