ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്


 

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരന്പരയില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ആറ് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെയിംസ് ബ്രേസി, മേസണ്‍ ക്രാനെ, സാഖിബ് മെഹമൂദ്, മാത്യു പാര്‍ക്കിൻസൺ, ഓലി റോബിന്‍സൺ, എമര്‍ വിര്‍ദി എന്നിവരാണ് റിസര്‍വ് താരങ്ങള്‍. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം. ജോ റൂട്ട്, ജോഫ്ര ആര്‍ച്ചർ, മൊയീൻ അലി, ബെന്‍ സ്റ്റോക്സ്, ജെയിംസ് ആൻഡേർസൻ, ഡോം ബെസ്, സ്റ്റുവർട്ട് ബോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലലർ, സാക് ക്രാവ്ലി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡോം സിബ്ലലി, ഓലി സ്റ്റോൻ, ക്രിസ് വോക്സ്.

You might also like

  • Straight Forward

Most Viewed