പരിക്കേറ്റ ഉമേഷ് യാദവിന് പകരം നടരാജന്‍ ടെസ്റ്റ് ടീമില്‍


സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിൽ പരിക്കേറ്റ ഉമേഷ് യാദവിന് പകരം ഇടംകൈയന്‍ പേസര്‍ ടി നടരാജനെ ഉള്‍പ്പെടുത്തി. പരിക്കിന്‍റെ പിടിയിലുള്ള മറ്റൊരു പേസര്‍ മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുൽ താക്കൂറിനെ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്പ് സ്‌ക്വാഡിൽ ചേര്‍ത്തിരുന്നു. 

ഉമേഷും ഷമിയും ആരോഗ്യം വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെത്തിയ രോഹിത് ശര്‍മ്മ ക്വാറന്‍റീൻ പൂര്‍ത്തിയാക്കി ടീമിനൊപ്പം ചേര്‍ന്നതായും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. രോഹിത് പരിശീലനം നടത്തുന്ന ചിത്രം ബിസിസിഐ വ്യാഴാഴ്‌ച ട്വീറ്റ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed