രാജ്യാന്തര ഫുട്ബോളിൽ നൂറു ഗോൾ തികച്ച് റൊണാൾഡോയും


സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ നാഴികകല്ല് പിന്നിട്ടത്. യൂറോപ്പിൽ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകൾ നേടുന്നത്. 

സ്വീഡനെതിരായ മത്സരത്തിന്‍റെ ഹാഫ് ടൈമിന് തൊട്ടു മുമ്പ് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചാണ് താരം നൂറു ഗോൾ നേട്ടത്തിലെത്തിയത്. 2-0ന് പോർച്ചുഗൽ ജയിച്ച മത്സരത്തിൽ രണ്ടാംഗോൾ നേടിയതും റോണോ ആയിരുന്നു. 72-ാം മിനിറ്റിലാണ് താരം രണ്ടാമത്തെ ഗോൾ വലയിലാക്കിയത്.
165 രാജ്യാന്തര മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ നൂറു ഗോൾ നേടിയത്. രാജ്യാന്തര ഗോളുകളുടെ കാര്യത്തിൽ ഇറാൻ ഇതിഹാസം അലി ദെ മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. 109 ഗോളുകളാണ് അലി ഇറാനായി നേടിയിട്ടുള്ളത്. 2019 നവംബറിൽ ലക്സംബർഗിനെതിരെയാണ് പോർച്ചുഗലിനായി റൊണാൾഡോ ഇതിനു മുൻപ് ഗോൾ നേടിയത്.

You might also like

  • Straight Forward

Most Viewed