ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളം നിലനിർത്തി

ഭുവനേശ്വർ: ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളം നിലനിർത്തി. ഫൈനലിൽ കരുത്തരായ റെയിൽവേസിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് കേരളത്തിന്‍റെ ചുണക്കുട്ടികൾ തകർത്തു. സ്കോർ: 25−18, 25−14, 25−13. ടൂർണമെന്‍റിൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് കേരളം കിരീടം ചൂടിയത്. ഒക്ടോബറിൽ നടന്ന ഫെഡറേഷൻ കപ്പിന്‍റെ കലാശപ്പോരാട്ടത്തിലും റെയിൽവേസിനെ തോൽപ്പിച്ചാണ് കേരളം ചാമ്പ്യൻമാരായത്. ചെന്നൈ വേദിയായ കഴിഞ്ഞ വർഷത്തെ സീനിയർ വോളിബോൾ ഫൈനലിലും കേരളം റെയിൽവേസിനെ തോൽപ്പിച്ചാണ് കപ്പുയർത്തിയത്.
അതേസമയം പുരുഷ വിഭാഗത്തിൽ കേരളം സെമിഫൈനലിൽ റെയിൽവേസിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ലൂസേഴ്സ് ഫൈനലിൽ കേരളം കർണാടകയെ നേരിടും. പുരുഷ വിഭാഗം ഫൈനലിൽ തമിഴ്നാടും റെയിൽവേസും ഏറ്റുമുട്ടും.