വയനാട്ടിൽ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട്ടിൽ വീണ്ടും കുരങ്ങുപനി. ബാവലി സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ജില്ലാ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പനി ലക്ഷണങ്ങളോടെ ഡിസംബർ 26−നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തൊണ്ടയിലെ സ്രവം മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോഴാണ് കുരങ്ങുപനിയാണെന്നു സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം വയനാട് ജില്ലയിൽ എട്ടു പേർക്കു കുരങ്ങുപനി ബാധിച്ചിരുന്നു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങി.