ട്വന്റി−20 ലോകകപ്പ്: മത്സരക്രമമായി

ദുബൈ: അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി−20 പുരുഷ− വനിതാ ലോകകപ്പിന്റെ മത്സരക്രമം ഐ.സി.സി പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്ന് വരെയാണ് വനിതാ ലോകകപ്പ്. ഒക്ടോബർ 24 മുതൽ നവംബർ എട്ടുവരെ പുരുഷ ലോകകപ്പ് മത്സരങ്ങൾ നടക്കും.
വനിതാ ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക, യോഗ്യത നേടിയെത്തുന്ന ടീം എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, യോഗ്യത നേടുന്ന രണ്ടാമത്തെ ടീം എന്നിവരും കളിക്കും. നിലവിലെ ചാന്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയുമാണ് ഇന്ത്യയുടെ ആദ്യ മത്സരം.
പുരുഷ ലോകകപ്പിൽ ഒക്ടോബർ 18 മുതൽ 23 വരെ യോഗ്യതാ മത്സരങ്ങൾ നടക്കും. 24 മുതൽ തുടങ്ങുന്ന ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. പാക്കിസ്ഥാൻ, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, യോഗ്യത നേടുന്ന രണ്ട് ടീമുകളുമാണ് ആദ്യ ഗ്രൂപ്പിലുള്ളത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ 11നും 12നും സെമി ഫൈനലും നവംബർ 15ന് ഫൈനലും നടക്കും.