ദീപിക കുമാരിക്കു വെങ്കലം

ന്യൂഡൽഹി : ലോകകപ്പ് അന്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് വെങ്കലം. വനിതകളുടെ റികർവ് ഇനത്തിലാണ് മുൻ ലോക ഒന്നാം നന്പർ താരം വെങ്കലം നേടിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയുടെ ലിസ അൺറഫിനെയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ദീപിക മറികടന്നത്. ചൈനീസ് തായ്‌പേയുടെ ചിൻ യിങ് ലീയെ തോൽപ്പിച്ചാണ് ദീപിക സെമി ഫൈനലിൽ കടന്നത്. സെമിയിൽ തുർക്കിയുടെ യെസ്‌മിൻ അനാഗോസിനോട് തോറ്റു. തുടർന്നാണു വെങ്കലപ്പോരാട്ടത്തിൽ മത്സരിച്ചത്.
പുരുഷ വിഭാഗത്തിൽ ദക്ഷിണ കൊറിയയുടെ ജോങ്ഹോ കിമ്മിനെ കീഴടക്കി ഇന്ത്യയുടെ അഭിഷേക് വർമ വെങ്കലം കരസ്ഥമാക്കി. മിക്സഡ് ടീം കോന്പൗണ്ട് ഇനത്തിൽ ഇന്ത്യ വെള്ളി സ്വന്തമാക്കി.