ഫോർമുല വൺ : റഷ്യയിലും ഹാമിൽട്ടൺ


സോച്ചി : റഷ്യൻ ഗ്രാൻ‍പ്രീ ഫോർ‍മുല വൺ കാറോട്ട മത്സരത്തിൽ‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷുകാരൻ ഡ്രൈവർ‍ ലൂയിസ്‌ ഹാമിൽ‍ട്ടൺ ജേതാവായി. സഹ ഡ്രൈവർ‍ ഫിൻ‍ലൻഡിന്റെ വാൽ‍റ്റേറി ബോതാസിനെ പിന്നിലാക്കിയാണ് ഹാമിൽ‍ട്ടണിന്റെ കുതിപ്പ്‌. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനാണ് മൂന്നാം സ്ഥാനം. ഹാമിൽട്ടണിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇറ്റലി, സിംഗപ്പുർ എന്നീ ജയങ്ങൾക്കുശേഷമാണ് ബ്രിട്ടീഷ് താരം റഷ്യയിലും വെന്നിക്കൊടി പാറിച്ചത്.

21 റേസുകളിലായി 306 പോയിന്റ്‌ നേടിയ ഹാമിൽ‍ട്ടൺ ലോക ചാന്പ്യൻഷിപ്പിൽ‍ ഒന്നാമത് തുടരുകയാണ്‌. വെറ്റൽ‍ 256 പോയിന്റുമായി പിന്നിലുണ്ട്‌. സീസണിൽ‍ അഞ്ച് റേസുകൾ‍ ശേഷിക്കേ 50 പോയിന്റിന്റെ ലീഡ്‌ ഹാമിൽ‍ട്ടൺ നേടിക്കഴിഞ്ഞു. കരിയറിലെ അഞ്ചാം ലോക ചാന്പ്യൻഷിപ്പാണു ഹാമിൽ‍ട്ടൺ നോട്ടമിടുന്നത്‌. 21 ജയങ്ങൾ‍ കൂടി നേടിയാൽ‍ അദ്ദേഹം ഇതിഹാസ താരം മൈക്കിൾ‍ ഷൂമാക്കറിന്റെ റെക്കോഡിനൊപ്പമാകും. ഏഴ് വട്ടം ലോക ചാന്പ്യനായ ഷൂമാക്കർ‍ റേസിങ്ങിൽ‍ 91 ജയം കുറിച്ചു.

You might also like

  • Straight Forward

Most Viewed