ബ്ലാേസ്റ്റഴ്സ് തിരിച്ചുവരും : സന്ദേശ് ജിങ്കൻ

മഡ്ഗാവ് : ഐഎസ്എല്ലിൽ കേരള ബ്ലാേസ്റ്റഴ്സ് തിരിച്ചുവരുമെന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഗോവക്കെതിരായ കേരള ബ്ലാേസ്റ്റഴ്സിന്റെ തോൽവിയിൽ മാപ്പ് ചോദിച്ച ജിങ്കൻ തന്റെയും ടീമിന്റെയും ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഗോവയ്ക്കെതിരേയുള്ളതെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ജിങ്കന്റെ പ്രതികരണം.
മികച്ച പ്രകടനത്തിനായി ടീമിന് പ്രചോദനം നൽകാൻ കഴിയാത്തതിൽ ഞാൻ ആരാധകരോട് മാപ്പ് ചോദിക്കുന്നു. ഇതാണ് ഫുട്ബോളും ജീവിതവും. എന്നും കറുത്ത ദിനങ്ങളാകില്ലെന്ന് നിങ്ങൾ വിശ്വസിച്ചുകൊണ്ടേയിരിക്കണം. കാരണം മറുവശത്ത് വെളിച്ചമുണ്ട്. വിട്ടുകൊടുക്കാതെ പോരാടും. ജിങ്കൻ ട്വിറ്ററിൽ കുറിച്ചു.