ഓസ്ട്രേലിയൻ ഓപ്പൺ - സൈന ക്വാർട്ടറിൽ

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ് വാൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ലോക ഒന്നാം നമ്പർ താരമായ സൈന, ചൈനയുടെ സൺ യുവിനെയാണ് തോൽപ്പിച്ചത്. സ്കോർ 21-19,19-21, 21-14.
ഒരു മണിക്കൂർ 18 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സൈനയയുടെ വിജയം.ക്വാർട്ടറിൽ ചൈനയുടെ ഷിസിയാൻ വാങ്ങാണ് സൈനയുടെ എതിരാളി. ഇന്ത്യൻ താരങ്ങളായ കെ.ശ്രീകാന്ത്, ജ്വാല ഗുട്ട, അശ്വനി പൊന്നപ്പ എന്നിവർ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി.