സര്‍ക്കാര്‍ വഴങ്ങി; ഗുജ്ജറുകള്‍ സമരം അവസാനിപ്പിച്ചു

ജയ്പുര്‍: അഞ്ച് ശതമാനം സംവരണം എന്ന ഗുജ്ജറുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച തോടെ രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തുന്ന സമരം അവസാനിച്ചു. ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയതെന്നാണ് സൂചന.
പിന്നോക്ക സമുദായ പട്ടികയില്‍ അഞ്ച് ശതമാനം പ്രത്യേക സംവരണം വേണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജര്‍ സമുദായം നടത്തുന്ന തീവണ്ടി റോഡ് ഉപരോധം അവസാനിപ്പിക്കുന്നതിന് എട്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്ത് കൊണ്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
തലസ്ഥാനമായ ജയ്പൂരില്‍ വച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ച പരാജയപ്പെട്ടിരുന്നെങ്കില്‍ ദൗസയിലേക്ക് സര്‍ക്കാര്‍ മാറ്റുവാന്‍ 4500 അര്‍ദ്ധസൈനികരെ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത്തരം ഒരു സംഘര്‍ഷം ഒഴിവാക്കന്‍ കൂടിയായിരുന്നു ഒത്തുതീര്‍പ്പ്. സമരത്തെ തുടര്‍ന്ന് രാജസ്ഥാന് വഴിയുള്ള 70 തീവണ്ടികളാണ് റദ്ദാക്കിയത്. ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.