ഓസ്‌ട്രേലിയക്കെതിരെയുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഓസ്‌ട്രേലിയക്കെതിരെയുളള ടെസ്റ്റ് പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി ക്യാപ്റ്റനായ പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കരുണ്‍ നായര്‍, കുല്‍ദീപ് യാദ, അഭിനവ് മുകുന്ദ് എന്നിവര്‍ ഇടം പിടിച്ച ടീമില്‍ രോഹിത്ത് ശര്‍മ്മയ്ക്കും മുഹമ്മദ് ഷമ്മിക്കും സ്ഥാനം പിടിക്കാനായില്ല.
ഓപ്പണര്‍ സ്ഥാനത്ത് ലോകേശ് രാഹുലിനെ നിലനിര്‍ത്തിയിട്ടുണ്ട്. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍. ഈ മാസം 26 മുതലാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. നാല് മത്സരങ്ങളാണ് പരമ്പരയിലുളളത്.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (നായകന്‍), മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേശ് യാദവ്, ഇശാന്ത് ശര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ