ശശികലയ്‌ക്കെതിരായ വിധി: സ്റ്റാലിൻ രംഗത്ത്

ചെന്നൈ: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി.വികെ ശശികലയ്‌ക്കെതിരായ സുപ്രിംകോടതി വിധിയിലൂടെ നീതി നടപ്പിലായെന്ന് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍. ശശികലയ്‌ക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠമാണ്. രാഷ്ട്രീയക്കാര്‍ ഇനി അഴിമിതി ചെയ്യാതെ പൊതുജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഗവണ്‍മെന്റ് രൂപികരണവുമായി ബന്ധപെട്ട് ഗവര്‍ണര്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും ഡിഎംകെ നേതാവ് കൂട്ടിച്ചേര്‍ത്തു. പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കില്ല. നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ജയലളിതയുടെ ഭരണവുമായി താന്‍ മുന്നോട്ട് പോകുമെന്ന് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം വ്യക്തമാക്കി.
ജയലളിതയുടെ ആത്മാവ് സംസ്ഥാനത്തെ രക്ഷിക്കും. ആരുടേയും പിന്തുണയില്ലാതെ താന്‍ മുന്നോട്ട് പോകുമെന്നും പനീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായാണ് സശികല പക്ഷം വ്യക്തമാക്കുന്നത്. പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതായും വിവരമുണ്ട്.