ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരം ജയ്ഷയ്ക്ക് എച്ച് 1 എൻ 1

തിരുവനന്തപുരം : റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി അത്‌ലറ്റ് താരം ഒ.പി.ജയ്ഷയ്ക്ക് എച്ച് 1 എൻ ബാധ സ്ഥിരീകരിച്ചു. രക്തസാമ്പിളുകള്‍ ബംഗലുരുവിലെ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. റിയോയില്‍ നിന്നും മടങ്ങിയെത്തിയ മറ്റൊരു അത്‌ലറ്റായ സുധാ സിംഗിനും എച്ച് 1 എന്‍ 1 ബാധയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
മത്സരത്തിനിടെ തനിക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്ന് റിയോയില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ ജയ്ഷ ആരോപിച്ചിരുന്നു. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണില്‍ പങ്കെടുത്ത ശേഷം തളര്‍ന്നുവീണ ജയ്ഷ രണ്ട് മണിക്കൂറിന് ശേഷമാണ് ബോധം വന്നത്.