മലേഷ്യയിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി

പെറ്റലിങ് ജയാ : മലേഷ്യയിലെ പെറ്റലിങ് ജയാ നഗരത്തിൽ നിന്നും മലയാളി വിദ്യാത്ഥിയെ കാണാതായി. ഷെയിൻ തിരുമല വർഗീസ് (20)നെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്.
നീല നിറത്തിലുള്ള സുസുക്കി സ്വിഫ്റ്റ് കാറിലായിരുന്നു ഷെയിൻ സഞ്ചരിച്ചിരുന്നത്. വാഹനം അവസാനമായി കണ്ടത് സുബാങിലെ ഐ.എൻ.ടി.ഐ. ഇന്റർനാഷണൽ കോളേജിന് സമീപമാണ്.
ഏകദേശം ഉച്ചയ്ക്ക് 12 മണി വരെ കോളേജിൽ ഷെയിനോടൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നതായി സഹോദരി ഷീന പറഞ്ഞു. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കോളേജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
അവസാനം കണ്ടപ്പോൾ ഷെയിൻ വളരെ സ്വാഭാവികമായാണ് പെരുമാറിയതെന്നും യാതൊരു പ്രശ്നങ്ങളും അവനുണ്ടായിരുന്നില്ലെന്നും ഷെയിനിന്റെ മാതാവ് സൂസൻ വ്യക്തമാക്കി.
ഷെയിനിന്റെ മൊബൈൽ നമ്പർ ട്രാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് സ്വിച്ച് ഓഫ് ആണ്. ഓഗസ്റ്റ് 25ന് വൈകീട്ട് 5.45ഓടെ സുബാങ് പാരഡേയിലും, പിന്നീട് രാത്രി 8.45ന് ഗോപെങ്ങിനു സമീപവുമാണ് ഏറ്റവും ഒടുവിൽ മൊബൈൽ റേഞ്ചിൽ വന്നത്.