ആംബുലന്‍സ് ഇല്ല : മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കമ്പില്‍ കെട്ടി ചുമന്നു

ബലസോര്‍ : ഒഡീഷയിൽ ആംബുലന്‍സ് ഇല്ലാത്തതിന്റെ പേരിൽ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹം കമ്പില്‍ കെട്ടി കൊണ്ടുപോകുന്ന ആശുപത്രി ജീവനക്കാരുടെ ദൃശ്യങ്ങൾ ഇവിടുത്തെ അവസ്ഥ വെളിപ്പെടുത്തുകയാണ്.
സല്‍മാനി ബാരിഖ് എന്ന 76 വയസ്സുകാരിയുടെ മൃതദേഹമാണ് എല്ലുകള്‍ ചവിട്ടി ഒതുക്കി പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞുകെട്ടിയാണ് ചുമന്നത്. ട്രെയിനിടിച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സല്‍മാനി ബാരിഖ് മരിച്ചത്. ബലാസോര്‍ ജില്ലയിലെ സോറേ നഗരത്തിലുള്ള ഒരു ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനുള്ള സൗകര്യമില്ലാത്തതിനാൽ ഇവരുടെ മൃതദേഹം മണിക്കൂറുകളോളം ഇവിടെ കിടന്നു. 30 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ട്രെയിനിൽ കയറ്റി കൊണ്ടുപോകാൻ യില്‍വെ പോലീസ് തീരുമാനിക്കുകയായിരുന്നു.
2 കിലോ മീറ്റര്‍ അകലെയുള്ള സ്‌റ്റേഷനിൽ എത്തിക്കാനായാണ് ആശുപത്രി ജീവനക്കാര്‍ മൃതദേഹം ചവിട്ടി ഒതുക്കി പ്ലാസ്റ്റിക് ചാക്കില്‍ മുളങ്കൊമ്പില്‍ കെട്ടി ചുമന്നത്.
തകര്‍ന്നൊടിഞ്ഞ അവസ്ഥയിലാണ് മൃതദേഹം എത്തിച്ചതെന്ന് സല്‍മാനിയുടെ മകന്‍ രബീന്ദ്ര ബാരിഖ് പറഞ്ഞു. സംഭവത്തില്‍ റെയില്‍ വെ പോലീസിനോടും ബലാസോര്‍ ജില്ലയിലെ അധികാരികളോടും ഒഡീഷയിലെ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.