അര്‍ജന്റീന ഫുട്‌ബോള്‍ കോച്ച് രാജിവെച്ചു

ബ്യൂണസ്അയേഴ്‌സ് : അര്‍ജന്റീന ഫുട്‌ബോള്‍ ടീം കോച്ച് ജെറാര്‍ദോ മാര്‍ട്ടിനോ രാജിവെച്ചു. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയാണ് രാജിയ്ക്ക് കാരണമായത്. മുതിര്‍ന്ന താരങ്ങൾ പലരും രാജിവെച്ചതോടെ ഒളിമ്പിക്‌സ് മത്സരത്തിനുള്ള ടീമിനെ കണ്ടെത്താന്‍ തനിക്ക് കഴിയാതായെന്ന് അദ്ദേഹം പറഞ്ഞു.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മാര്‍ട്ടിനോ രാജി സമര്‍പ്പിച്ചത്. 2014 ലോകകപ്പ് മുതല്‍ അര്‍ജന്റീനയുടെ പരിശീലകനായിരുന്നു മാര്‍ട്ടിനോ.
കഴിഞ്ഞ മാസം 27 ന് നടന്ന കോപ്പ അമേരിക്കയുടെ ശതാബ്ദി പതിപ്പിന്റെ ഫൈനലില്‍ ചിലിയോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്. 4-2 ആയിരുന്നു ഗോൾ നില. സൂപ്പര്‍താരം ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയത് പരാജയത്തിന് മുഖ്യപങ്കു വഹിച്ചു.