യൂറോകപ്പില്‍ ഫ്രാന്‍സ് സെമിയില്‍

യൂറോകപ്പില്‍ ഐസ്‌ലന്‍ഡിനെ തോൽപ്പിച്ച് ആതിഥേയരായ ഫ്രാന്‍സ് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെ രണ്ടിന് എതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ജയമുറപ്പിച്ചത്. ഫ്രാന്‍സിനായി ഒളിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടി. ഐസ്‌ലന്റിനെ അഞ്ച് ഗോളിന് മുക്കിയാണ് ഫ്രാന്‍സ് വിജയിച്ചത്. 12-ആം മിനുട്ടില്‍ തന്നെ ബ്ലെയ്‌സ് മട്ടൂഡിയുടെ പാസില്‍ നിറയൊഴിച്ച് ഒളിവര്‍ ജുറൂഡ് ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നു. ഇരട്ട ഗോള്‍ നേടിയ ജിരൂദിന് പുറമേ പോള്‍ പോഗ്ബ, ദിമിത്രി പായെറ്റ്, ആന്റോയെന്‍ ഗ്രീസ്മന്‍ എന്നിവരും ഫ്രാന്‍സിന് വേണ്ടി വല നിറച്ചു. രണ്ടാം പകുതിയോടെ ഒരു ഗോള്‍ മടക്കി ഐസ്‌ലന്റ് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും സ്‌കോറിംഗ് തുടങ്ങിവെച്ച ജുറൂഡിലൂടെ ഫ്രാന്‍സ് പട്ടിക തികച്ചു.
അഞ്ച് ഗോളിന്ഐസ്‌ലന്റിനെ നിഷ്ഠൂരമായി തകര്‍ത്ത ഫ്രാന്‍സിന് സെമിയില്‍ ജര്‍മ്മനിയാണ് എതിരാളികള്‍.