മണിയുടെ അവസാന തമിഴ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു

കലാഭവൻ മണി അഭിനയിച്ച അവസാന തമിഴ് ചിത്രം പുതുസ്സാ നാൻ പൊറന്തേൻ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധാനം മജീദ് അബുവാണ്. ചിത്രത്തിന്റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി. മലയാളി താരം ബിയോൺ നായകനാവുന്ന ചിത്രത്തിൽ കല്യാണി നായരാണ് നായിക. കരാട്ടേ രാജ്, വിജയൻ കാരന്തൂർ, നരേഷ് മുതലായവരും ചിത്രത്തിലുണ്ട്. സഹാറ എന്റർടെയ്ന്റ്സിന്റെ ബാനറിൽ ഷകീർ ജാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ബാലു നാരായണൻ. ഗാനരചനയും സംഗീതവും ഗണേഷ് രാജ. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.